മാലോം: മലനാടിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടി, മാലോം സെന്റ് ജോർജ് ഫൊറോന പള്ളിമുറ്റത്ത് വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കൾ കാഴ്ചക്കാർക്ക് വിസ്മയക്കാഴ്ചയൊരുക്കുന്നു. വിവിധ നിറങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കളുടെ മനോഹാരിത പള്ളിമുറ്റത്തിന് വേറിട്ട ഭംഗി സമ്മാനിക്കുകയാണ്. നിലവിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് മാത്രമാണ് ചെണ്ടുമല്ലികൃഷി ചെയ്തിരിക്കുന്നത്. മാതൃവേദി അംഗങ്ങളാണ് വളമിട്ട് പരിപാലിച്ചത്. വിശ്വാസികളും കാഴ്ചക്കാരും ചെണ്ടുമല്ലി കൃഷിയെക്കുറിച്ച് നൽകിയ നല്ല അഭിപ്രായം മാനിച്ച് വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് ചെണ്ടുമല്ലി നട്ട് വളർത്താൻ ആഗ്രഹിക്കുന്നതായി ഫൊറോനാ വികാരി ഫാ.ജോസഫ് തൈക്കുന്നുമ്പറം പറഞ്ഞു.